Entertainment

'അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ പോട്ടെന്ന് വയ്ക്കും' ; മീ ടൂവില്‍ വെളിപ്പെടുത്തലുമായി അസിസ്റ്റന്റ് ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ഹസംവിധായികയായി പ്രവര്‍ത്തിച്ച സമയത്ത് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അനു ചന്ദ്ര. സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചയാള്‍ കിടക്ക പങ്കിടാന്‍  ക്ഷണിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വെളിപ്പെടുത്തിയത്. ഒരാളെയും പേടിക്കാതെ ജോലി ചെയ്ത് ജീവിക്കാന്‍ ഇപ്പോള്‍ അറിയാമെന്നും അനുചന്ദ്ര കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..


'ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സില്‍ ആണ്.സ്വജനപക്ഷപാതവും, പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ, ടെക്‌നീഷന്‍ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം. അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്കുട്ടികള്/സ്ത്രീകള്‍ അളക്കപ്പെടുന്നതും, നിര്‍വചിക്കപ്പെടുന്നതും, അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്‌കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍.

പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ ഒന്നും പറയാതെ തലകുനിച്ചു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു. 

അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു.സാമൂഹികയാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതെ സാധിക്കുമായിരുന്നുള്ളൂ. ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുതിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു, അസിസ്റ്റന്റ് ആവുകയും ചെയ്തു. ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു.അപ്പോഴുള്ള എന്‌ടെ ഉള്ളിലെ ആര്‍ജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ.. ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാല്‍ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.( ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും).'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

SCROLL FOR NEXT