Entertainment

അതീവ ഗ്ലാമറസായി നടി മാളവിക; റെഡ്കാര്‍പ്പറ്റില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ 

ഡീപ്പ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സിംഗിള്‍ സ്ലിറ്റ് ഗൗണാണ് താരം ധരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളം, തമിഴ്, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക മോഹനന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്. ഫിലിം ഫെയറിന് മുന്നോടിയായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ഹോട്ട് ലുക്കില്‍ താരം എത്തിയത്. 

ഡീപ്പ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സിംഗിള്‍ സ്ലിറ്റ് ഗൗണാണ് താരം ധരിച്ചിരുന്നു. നെക്ക്‌ലൈനാണ് വസ്ത്രത്തിന്റെ പ്രധാന ആകര്‍ഷണം. ബോള്‍ഡ് ലുക്കില്‍ മികച്ച രീതിയില്‍ വസ്ത്രം കാരി ചെയ്യാന്‍ മാളവികക്കായി. സിംപിള്‍ ആക്‌സസറീസാണ് താരം അണിഞ്ഞിരിക്കുന്നത്. ബോളിവുഡിലെ നിരവധി സൂപ്പര്‍താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മാളവിക ശ്രദ്ധ നേടി. ഫെബ്രുവരി 15നാണ് ഇത്തവണ ഫിലിംഫെയര്‍ പുരസ്‌കാരം. 

ഗ്ലാമര്‍ ലുക്കില്‍ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് മാളവിക. ഇതിനിടെ തെന്നിന്ത്യയില്‍ താരത്തിന് തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നായികയായി എത്തുന്നത് മാളവികയാണ്. കൂടാതെ ദേവരക്കൊണ്ടക്കൊപ്പമുള്ള മറ്റൊരു തെലുങ്ക് ചിത്രവും ഒരുങ്ങുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം