Entertainment

'അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’': റിമ 

ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷമിയും കൂട്ടരും കൈയേറ്റം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ ഇത് സജീവ ചർച്ചയായിരിക്കുകയാണ്. വിജയ് പി നായർക്കെതിരെ രോഷം പുകയുമ്പോഴും പ്രതികരിച്ച സ്ത്രീകളെ വിമർശിക്കാൻ രം​ഗത്തെത്തുന്നവരും നിരവധിയാണ്. മറ്റു വിഷയങ്ങളിൽ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി സെലക്ടീവ് ഫെമിനിസം എന്നാണ് ഒരു വിഭാ​ഗം ഉന്നയിക്കുന്ന ആരോപണം. ഇതിനിടയിൽ ഫെമിനിസ്റ്റുകളെ ഒന്നടങ്കം വിമർശിച്ച് ചിലർ മോശം പരാമർശങ്ങളും നടത്തുന്നുണ്ട്. 

"ഫെമിനിച്ചികൾക്ക് പൊതുവേ ഇല്ലാത്തൊരു സാധനമുണ്ട്, ഭർത്താവ്", എന്നതരത്തിലുള്ള ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ. ഞങ്ങൾ തന്നെ കണ്ടെത്തുന്നതാണ് അവരെ. അങ്ങനെ ഒരാൾ വേണമെന്ന് തോന്നുമ്പോൾ..’ എന്നാണ് റിമയുടെ മറുപടി. 

അതേസമയം സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഐടി ആക്ടിലെ 67, 67 (a)വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.  5 വർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണിവ. ഇയാൾ പോസ്റ്റ് ചെയ്ത വിഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു