Entertainment

'അത് അവസാനിച്ചു'; വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മേഘ്ന

കൂടുതൽ സമാധാനത്തോടെ ജീവിതം നയിക്കാനാണ് ഇപ്പോൾ തന്റെ തീരുമാനമെന്ന് നടി

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തെക്കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞ് നടി മേഘ്ന വിൻസന്റ്. നടി തുടങ്ങിയ പുതിയ യൂട്യൂബ് ചാനലിൽ നടത്തിയ ചോദ്യോത്തര സെക്ഷനിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും അതിനാലാണ് പ്രതികരിക്കാത്തതെന്നും നടി പറഞ്ഞു. കൂടുതൽ സമാധാനത്തോടെ ജീവിതം നയിക്കാനാണ് ഇപ്പോൾ തന്റെ തീരുമാനമെന്നും വിഡിയോയിൽ നടി പറയുന്നു.

‘‘കുറേ പേർ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് കുറേ വിവാദങ്ങൾ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നൽകാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേർ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നൽകുന്നത് ? അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി നമ്മൾ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ", നടി ചോദിച്ചു.

"ഞാനിതിനെ കുറിച്ച് ഒരു അഭിമുഖത്തിലോ മറ്റ് ആരോടെങ്കിലുമോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് ടെൻഷൻ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത് ജീവിതത്തിൽ സംഭവിച്ച് പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഇപ്പോഴത്തെ ഈ നിമിഷത്തിൽ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിക്കാൻ നോക്കുക. സന്തോഷവും സമാധാനവും വ്യത്യസ്തമാണല്ലോ അതുകൊണ്ട് കൂടുതൽ സമാധാനത്തോടെ ജീവിതം നയിക്കുക. അതാണ് എൻരെ  ഇപ്പോഴത്തെ നയം", മേഘ്ന പറയുന്നു.

സീരിയൽ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്. 2017 ഏപ്രിൽ 30നായിരുന്നു വിവാഹം. ഈയടുത്താണ് താരം വിവാ​ഹമോചനം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT