Entertainment

'അത് കേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്'; മമ്മൂട്ടിയെ പീഡിപ്പിക്കുമെന്ന് പറഞ്ഞ മിഷ്‌കിനെ വിമര്‍ശിച്ച് പ്രസന്ന

അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന്‍ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ ബലാത്സംഗം ചെയ്യുമെന്ന സംവിധായകന്‍ മിഷ്‌കിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രസന്ന രംഗത്ത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന്‍ വ്യക്തമാക്കി. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തണമെന്ന മുന്നറിയിപ്പും മിഷ്‌കിന് പ്രസന്ന നല്‍കി. 

'അദ്ദേഹത്തിന്റെ ബലാത്സംഗ പരമാര്‍ശത്തില്‍ ഞാന്‍ ഏറെ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തുന്നത് അത്യാവശ്യമാണ്'' പ്രസന്ന പറഞ്ഞു.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ റിലീസ് വേദിയില്‍ വെച്ചാണ് മിഷ്‌കിന്‍ വിവാദ പരാമര്‍ശം നടത്തിയത്. മമ്മൂട്ടിയെ പ്രശംസിക്കുന്നതിനിടെ അദ്ദേഹം ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ എന്നാണ് സംവിധായകന്‍ പറഞ്ഞത്. മമ്മൂട്ടി ഉള്‍പ്പടെയുള്ള പ്രമുഖരെ വേദിയില്‍ ഇരുത്തിയായിരുന്നു വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മിഷ്‌കിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനില്‍ പ്രസന്ന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT