Entertainment

അത്രമേൽ മനോഹരം ഈ പ്രണയം; പ്രേക്ഷകർ ഏറ്റെടുത്ത കഥകൾ നീളെ  

മെജോ ജോസഫിന്റെ സം​ഗീതത്തിൽ ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന്റെ നനുത്ത ഭാവങ്ങള്‍ കാതുകളിലെത്തിക്കുന്ന പ്രണയഗാനങ്ങള്‍ തുടര്‍ച്ചയായി പുറത്തിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തിന്.  കാലം മാറിയപ്പോള്‍ പ്രണയഗാനങ്ങളുടെ രൂപഭാവങ്ങളും മാറി. എന്നാല്‍ തെല്ലൊരിടവേളയ്ക്ക് ശേഷം ഭൂതകാലക്കുളിരുണര്‍ത്തുന്ന മറ്റൊരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

'കഥകള്‍ നീളെ' എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. മെജോ ജോസഫിന്റെ സം​ഗീതത്തിൽ ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അനു എലിസബത്തിന്റെതാണ് വരികൾ. മിനിസ്ക്രീനിലൂടെ പ്രിയങ്കരിയായ മൃദുല വിജയ്‌യും ഹരീഷുമാണു ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ പ്രണയ ആൽബത്തിന്റെ സംവിധാനം എബി തോമസ് ആണ് നിർവഹിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടുന്ന കഥകൾ നീളെ ഇതിനോടകം അരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. കുളിര്‍മയുള്ള ദൃശ്യ വിസ്മയമെന്നാണ് ആല്‍ബം കണ്ടുള്ള പ്രേക്ഷകരുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ