Entertainment

''അദ്ദേഹം എന്റെ മകന്റെ അച്ഛനാണ്''; പെട്ടെന്ന് മുറിച്ച് മാറ്റാവുന്നതല്ലെന്ന് മലൈക അറോറ

''ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്''.

സമകാലിക മലയാളം ഡെസ്ക്

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനെക്കുറിച്ച് മനസ് തുറന്ന് നടി മലൈക അറോറ. അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും പെട്ടെന്ന് ഒഴിവാക്കാനാവുന്ന ബന്ധമല്ലെന്നുമുള്ള തരത്തിലാണ് മലൈക സംസാരിച്ചത്. ഒരു ഫാഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അര്‍ബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

അദ്ദേഹം തന്റെ മകന്റെ അച്ഛനാണെന്നും ബന്ധങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല, അതിനാല്‍ അങ്ങനെ ഒഴിവാക്കാനാകില്ല എന്ന തരത്തിലായിരുന്നു മലൈകയുടെ സംസാരം. ''ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല''- മലൈക പറയുന്നു. 

''അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്''- താരം കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസുള്ള ഒരു മകനുണ്ട്.

ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അര്‍ബാസ് ഇപ്പോള്‍. ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എപ്പോഴും സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കാറുമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ താരങ്ങള്‍ ഇരുവരും തയാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT