Entertainment

അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും കോവിഡ്; പ്രാര്‍ത്ഥന ആവശ്യപ്പെട്ട് നടന്‍ രാഘവ ലോറന്‍സ് 

പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സിന്റെ നേതൃത്വത്തിലുള്ള അനാഥാലയത്തിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 18 കുട്ടികള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെയാണ് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നെന്നും ലോറന്‍സ് അറിയിച്ചു. 

രാഘവ ലോറന്‍സിന്റെ കുറിപ്പ്

ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി. 

സുഹൃത്തുക്കളും ആരാധകരും അറിയാന്‍, അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഒരാഴ്ച്ച മുമ്പ് അവിടുത്തെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു, 18 കുട്ടികള്‍ക്കും മൂന്നു ജോലിക്കാര്‍ക്കും പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്. ഇതെന്നെ വല്ലാതെ സങ്കടത്തിലാക്കി. അവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോടു തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ഇനി വൈറസ് നെഗറ്റീവ് ആകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ സഹായിച്ച മന്ത്രി എസ്.പി വേലുമണി സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ പിഎ ആയ രവി സാറിനും കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ജി പ്രകാശ് സാറിനും പ്രത്യേകം നന്ദി പറയുന്നു. ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.. സേവനം ദൈവികമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT