Entertainment

'അനുരാഗിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇര്‍ഫാന്‍ പഠാനോട് പറഞ്ഞിരുന്നു, എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നു'; പായല്‍ ഘോഷ്

ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്തായിരുന്നെന്നും സത്യം തുറന്നു പറയണമെന്നും പായല്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് നടത്തിയ ലൈംഗിക ആരോപണം വലിയ വിവാദമായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് അനുരാഗ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് പായല്‍. അനുരാഗ് കശ്യപിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് പായല്‍ ട്വീറ്റ് ചെയ്തത്. ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്തായിരുന്നെന്നും സത്യം തുറന്നു പറയണമെന്നും പായല്‍ കുറിച്ചു. 

അനുരാഗ് എന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ഞാന്‍ ഇര്‍ഫാനോട് പറഞ്ഞിരുന്നു. എല്ലാ അറിഞ്ഞിട്ടും ഇര്‍ഫാന്‍ മൗനം പാലിക്കുകയാണ്. ഒരിക്കല്‍ എന്റെ നല്ല സുഹൃത്താണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. - പായല്‍ ട്വീറ്റ് ചെയ്തു. ഒരിക്കല്‍ ഇര്‍ഫാന്‍ പഠാന്‍ തന്റെ വീട്ടിലുള്ളപ്പോള്‍ എനിക്കൊരു മെസേജ് വന്നെന്നും അന്ന് അനുരാഗിന്റെ വീട്ടിലേക്ക് താന്‍ പോകുന്നില്ലെന്ന് പറഞ്ഞെന്നുമാണ് പായല്‍ പറയുന്നത്. 

ഇര്‍ഫാന്‍ പഠാനെ പായല്‍ തന്റെ ട്വിറ്റില്‍ ടാഗ് ചെയ്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരത്തോട് പ്രത്യേക താല്‍പ്പര്യം ഉള്ളതുകൊണ്ടല്ല ടാഗ് ചെയ്തതെന്ന് പായല്‍ വ്യക്തമാക്കുന്നുണ്ട്. അനുപീഡിപ്പിച്ചത് ഒഴികെ അരാഗിനെക്കുറിച്ചുള്ളതെല്ലാം ഇര്‍ഫാനോട് പറഞ്ഞിട്ടുണ്ട്. തന്റെ മതത്തിലും പ്രായമുള്ള മാതാപിതാക്കളിലും വിശ്വാസമുള്ള ഇര്‍ഫാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളെല്ലാം പങ്കുവെക്കണമെന്നും അവര്‍ കുറിച്ചു. 

ഒരു ഇന്റര്‍വ്യൂവിലാണ് അനുരാഗ് തന്നോട് മോശമായി പെരുമാറി എന്ന് വ്യക്തമാക്കിക്കൊണ്ട് നടി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ അനുരാഗിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്. പായല്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഇന്ത്യയില്‍ പോലും ഇല്ലെന്നും അനുരാഗ് വ്യക്തമാക്കിയിരുന്നു. നിരവധി സിനിമ നടിമാരെക്കുറിച്ചും പായല്‍ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് നടി റിച്ച പായലിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT