Entertainment

അനുഷ്ക ശർമ അഫ്​ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ! കാര്യമിതാണ് 

റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച് ​ഗൂ​ഗിളിൽ തിരഞ്ഞാൽ വരുന്നത് അനുഷ്ക ശർമയുടെ വിവരങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാനും അനുഷ്ക ശർമ്മയും വിവാഹിതരായോ! സിനിമ-ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുകയാണ് ​ഗൂ​ഗിളിന്റെ പുതിയ കണ്ടെത്തൽ. റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച് ​ഗൂ​ഗിളിൽ തിരഞ്ഞാൽ വരുന്നത് അനുഷ്ക ശർമയുടെ വിവരങ്ങളാണ്. ഇതോടെയാണ് ആശയക്കുഴപ്പങ്ങൾ തുടങ്ങിയത്. 

ഐപിഎല്ലിൽ സൺ റൈസസ് ഹൈദബാദ് ടീം അംഗമായ താരം അടുത്തിടെ നടത്തിയ ഒരു ഇൻസ്റ്റ​ഗ്രാം ലൈവാണ് ഇതിന് കാരണം. ലൈവിനിടയിലെ ചോദ്യോത്തര വേളയിൽ അനുഷ്കയോടുള്ള ആരാധന താരം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പേര് മാത്രമല്ല പ്രീതി സിന്റയുടെ പേരും റാഷിദ് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ബോളിവുഡ് നടിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിമാരുടെ പേര് വെളിപ്പെടുത്തിയത്. ഇതാണ് റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച് തിരയുമ്പോൾ അനുഷ്കയുടെ പേര് വരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. 

22 വയസുകാരനായ റാഷിദ് ഖാൻ വിവാഹിതനല്ല. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം മാത്രമേ താൻ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് താരം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷാംപെയ്ൻ അല്ല ക്രിക്കറ്റാണ് തന്റെ ലഹരി എന്ന് റാഷിദ്  പറഞ്ഞതും വാർത്തകളിൽ വലിയ ചർച്ചയായിരുന്നു. നിവലിൽ അഫ്ഗാൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് റാഷിദ്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT