Entertainment

അനൂപ് ചന്ദ്രന് പിന്നിലായി കൊടിയും പിടിച്ച് ടൊവിനോ തോമസ്; ക്യാമറക്കു മുന്നില്‍ മുഖം കാണിക്കാനുള്ള തത്രപ്പാടിനെക്കുറിച്ച് താരം

തന്റെ ആദ്യ ചിത്രമായ പ്രഭുവിന്റെ മക്കളെക്കുറിച്ചാണ് താരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ് ടൊവിനോ തോമസ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ടൊവിനോ വളരെ ബുദ്ധിമുട്ടിയാണ് താരപദവിയിലേക്ക് ഉയര്‍ന്നത്. ചെറിയ വേഷങ്ങള്‍ ചെയ്താണ് താരം സിനിമയില്‍ എത്തുന്നത്. നായകന് പിന്നിലായി നില്‍ക്കുമ്പോള്‍ ക്യാമറയില്‍ മുഖം കാണിക്കാന്‍ കുറേ കഷ്ടപ്പെടേണ്ടി വരും. തന്റെ ആദ്യ സിനിമയില്‍ നടത്തിയ തത്രപ്പാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

തന്റെ ആദ്യ ചിത്രമായ പ്രഭുവിന്റെ മക്കളെക്കുറിച്ചാണ് താരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. എട്ട് വര്‍ഷം മുന്‍പ് പുറത്തുവന്ന ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നടന്‍ അനൂപ് ചന്ദ്രന് പിന്നിലായി കൊടിയും പിടിച്ച് നടക്കുന്ന ടൊവിനോയാണ് ചിത്രത്തില്‍. ചെഗുവേര സുധീരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

'ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ ഒരു മൂവിക്യാമറയ്ക്കു മുന്‍പില്‍ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം' കുറിച്ചു. ആരാധകര്‍ക്ക് മനസിലാവാനായി തന്റെ മുഖത്ത് വട്ടമിടാനും താരം മറന്നില്ല. ഇതിന് മുന്‍പ് താന്‍ കടന്നുവന്ന വഴികളെക്കുറിച്ച് ടൊവിനോ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് താരത്തിന്റെ പോസ്റ്റ്. ആത്മാര്‍ത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT