Entertainment

അന്‍വര്‍ റഷീദ്, ഫഹദ്, അമല്‍ നീരദ്, റസൂല്‍ പൂക്കുട്ടി; കാത്തിരിക്കാന്‍ ഇനിയെന്ത് വേണം? ട്രാന്‍സ് ഒരുങ്ങുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:

''അന്‍വര്‍ റഷീദ് എന്ന ആ ഒരു പേര് മതി !
അതിന്റെ കൂടെ അമല്‍ നീരദും റസൂല്‍ പൂക്കുട്ടിയും പിന്നെ ഫഹദും !
വിശന്നിരുന്നവന്റെ മുന്നില്‍ സദ്യയും കൂടെ നല്ല ജിമ്മിട്ടന്‍ ബീഫ് ഫ്രൈയും കൊണ്ട് വച്ച ഫീല്‍ !
വെയിറ്റിംഗിന്റെ ഉത്തുങ്കത്തില്‍!''
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു കട്ട ആരാധകന്റെ കട്ടവെയിറ്റിംഗാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്നു കേള്‍ക്കുമ്പോഴേ ഒരു കിടിലന്‍ പടം എന്ന തലക്കെട്ട് വന്നുകഴിഞ്ഞു. ഉസ്താദ് ഹോട്ടലില്‍ നിന്നാണ് അന്‍വര്‍ റഷീദിന്റെ ചേരുവകള്‍ മലയാളികള്‍ ഏറെ രസിച്ചത്. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ അത് നിലനിര്‍ത്തിയ അമല്‍ നീരദ് നിര്‍മ്മാതാവായി വേഷമിട്ട പ്രേമത്തിലൂടെ ഹിറ്റിന്റെയും വ്യത്യസ്തതയുടെയും പുതിയ പ്രതീക്ഷയായി മാറി. യുവാക്കളുടെ കട്ട വെയിറ്റിംഗിന് വിരാമമിട്ടാണ് ട്രാന്‍സ് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.
അഭിനയം കൊണ്ടും നിലപാടുകൊണ്ടും മലയാളിയുടെ, പ്രത്യേകിച്ച് യുവാക്കളുടെ ഇഷ്ടതാരമായി മാറിയ ഫഹദാണ് നായകന്‍. ക്യാമറ അമല്‍ നീരദും സൗണ്ട് റസൂല്‍ പൂക്കുട്ടിയും ഇതിലും നല്ല ചേരുവ വേറെയെന്താണുള്ളത്.
ഇനി ട്രാന്‍സിനൊപ്പം കട്ട വെയിറ്റിംഗ്, അല്ല, വെയിറ്റിംഗിന്റെ ഉത്തുങ്കം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം