Entertainment

'അന്ധയായ നായികയെക്കൊണ്ട് അത്തരമൊരു രംഗം ചെയ്യിച്ചു, ഒട്ടും  താല്‍പ്പര്യമുണ്ടായിരുന്നില്ല'; ഇനി അയാള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് കാജല്‍ 

ഹിന്ദി ചിത്രം 'ദോ ലഫ്‌സോണ്‍ കി കഹാനി' എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്‌ക്കെതിരേ ആരോപണവുമായി തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം 'ദോ ലഫ്‌സോണ്‍ കി കഹാനി' എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

ചിത്രത്തില്‍ അന്ധയായിട്ടാണ് കാജല്‍ അഗര്‍വാള്‍ എത്തിയത്. അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.

രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016 ലാണ് 'ദോ ലഫ്‌സോണ്‍ കി കഹാനി' പുറത്തിറങ്ങിയത്. 2011 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്‌സിന്റെ റീമേക്കായിരുന്നു ചിത്രം. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് സാമ്പത്തിക വിജയം നേടാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം