Entertainment

അന്നത്തെ പ്രായത്തില്‍ പോസിറ്റീവ്, നെഗറ്റീവ് മത്സരമുണ്ടായിരുന്നു; ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല; തുറന്നുപറഞ്ഞ് നവ്യ 

മലയാളസിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിമാരായിരുന്നു കാവ്യ മാധവനും നവ്യയും ഭാവനയും

Author : സമകാലിക മലയാളം ഡെസ്ക്

ലയാളസിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിമാരായിരുന്നു കാവ്യ മാധവനും നവ്യയും ഭാവനയും. മൂവരും സിനിമ മേഖലയില്‍ ഒരേകാലത്ത് തിളങ്ങിനിന്നവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.  അക്കാലത്ത് മൂവരും തമ്മിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യയുടെ തുറന്നുപറച്ചില്‍.

'അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല കലാകാരികളാണ്. എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുള്ളവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു. 

'കാലം ആവശ്യപ്പെടുന്നതുപോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതുകാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവരാണ് 'നവ്യ അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ