Entertainment

'അന്ന് അഭിനയമെന്നാല്‍ അതും കൂടിയായിരുന്നു'; സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

തന്റെ ലുക്കിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചില നടന്മാർ തനിക്കൊപ്പം അഭിനയിക്കില്ലെന്നും താരം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും സ്ത്രീ വിരുദ്ധതയെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ വലിയ വാവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് സ്ത്രീവിരുദ്ധത ശക്തമായിരുന്നെന്ന് തുറന്നു പറയുകയാണ് നടി ഷാരോൺ സ്റ്റോൺ. 1990 കളിൽ താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് 62 കാരിയായ നടി മനസു തുറന്നത്. അന്ന് മോഡലിങ്ങിലും അഭിനയവും എന്ന് പറഞ്ഞാൽ ലൈം​ഗികബന്ധം എന്നു തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്. 

തന്റെ ലുക്കിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചില നടന്മാർ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് വോ​ഗ് മാ​ഗസീനിന്റെ ജർമൻ എഡിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തുടക്കത്തിൽ തനിക്ക് പുരുഷത്വം കൂടുതലാണെന്ന് തീരെ സെക്സിയല്ലെന്നും കണ്ടെത്തുകയായിരുന്നു.  അതല്ലെന്ന് അറിയിക്കാനായി പ്ലേ ബോയ് മാ​ഗസിനു വേണ്ടി അർധന​ഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടിവന്നെന്നും സ്റ്റോൺ കൂട്ടിച്ചേർത്തു. 

20 വർഷം മുൻപ് ഹോളിവുഡ് തീർത്തും സ്ത്രീവിരുദ്ധമായിരുന്നു. എനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാൽ എനിക്കൊപ്പം അഭിനയിക്കില്ലെന്നും നടൻ മെൽ ​ഗിബ്സൺ പറഞ്ഞു. എന്നേക്കാൾ മൂന്ന് വയസ് മൂത്തതാണ് മെൽ.- താരം പറഞ്ഞു. 1992 ൽ പുറത്തിറങ്ങിയ ബേസിക് ഇൻസ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയയാണ് ഷാരോൺ സ്റ്റോൺ ശ്രദ്ധ നേടുന്നത്. തുടർന്ന് ഏറ്റവും സെക്സിസ്റ്റ് സ്റ്റാർ എന്ന പദവിയിൽ താരമെത്തി. എന്നാൽ ആ സ്ഥാനം തനിക്ക് അഭിമാനം നൽകിയിട്ടില്ലെന്നാണ് സ്റ്റോൺ പറയുന്നത്. 

സ്ത്രീകൾ സെക്സിയാണെന്ന് കണ്ടെത്തിയാൽ വലിയ സന്തോഷമാണ്. എന്നാൽ പുരുഷന്മാർ ലൈം​ഗിക പീ‍ഡകരായിരിക്കും. അവർക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവർ കയ്യടക്കും. 1990 കളിൽ ഇങ്ങനെയായിരുന്നു- സ്റ്റോൺ പറഞ്ഞു. ഇറോട്ടിക്ക് ത്രില്ലറുകളിലെ നടന്മാരുടെ ലൈം​ഗിക രം​ഗങ്ങൾ കണ്ട് പലരും ഐക്കോണിക്കെന്ന് വഴ്ത്തുന്നുണ്ട്. എന്നാൽ നായിക തന്റെ താൽപ്പര്യക്കുറവ് വ്യക്തമാക്കിയിട്ടും അത് ചർച്ചയാവുകയാണ്. അത്തരത്തിലുള്ള രം​ഗം അഭിനയിച്ചു കാണിക്കാൻ തന്നോട് അടുത്തിടെയും ആവശ്യപ്പെട്ടെന്നും അത് അവസാനിപ്പിക്കേണ്ട കാലമായില്ലേ എന്നാണ് താരം ചോദിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലിറങ്ങിയ രം​ഗം ഇപ്പോഴും തന്റെ ജീവിതത്തിൽ ഡോമിനേറ്റ് ചെയ്യുന്നത്. ഇത് തനിക്ക് മടുത്തു എന്നാണ് താരം പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT