Entertainment

അന്ന് എന്റെ വിധി എനിക്ക് ഉറപ്പില്ലായിരുന്നു, അതൊരു വല്ലാത്ത നിമിഷം, ഞാന്‍ ഒന്നുമല്ലാതായിപ്പോയി; തുറന്നുപറഞ്ഞ് ആഞ്ജലീന ജോളി 

തനിക്ക് സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും അക്കാലത്ത് ചില ആരോ​ഗ്യപ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നെന്നും താരം പറ‍ഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് താരം ആഞ്ജലീന ജോളി. 2014ൽ ബ്രാഡ് പിറ്റുമായി വിവാഹിതയായ ആഞ്ജലീന 2016ലാണ് വിവാഹമോചിതയാകുന്നത്. അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നെന്നാണ് വിവാഹമോചനത്തെക്കുറിച്ച് ആഞ്ജലീന പറയുന്നത്. ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തില്ലാണ് ആഞ്ജലീനയുടെ തുറന്നുപറച്ചിൽ

"അന്ന് എന്താണ്  എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേയ്ക്ക്. എന്റെ വേരിലേയ്ക്കുള്ള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു", ആഞ്ജലീന പറ‍ഞ്ഞു. 

തനിക്ക് സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും അക്കാലത്ത് ചില ആരോ​ഗ്യപ്രശ്നങ്ങൾ പോലും ഉണ്ടായിരുന്നെന്നും താരം പറ‍ഞ്ഞു. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍, ആഞ്ജലീന കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21