Entertainment

'അന്ന് ഡാനിയേല്‍ കരുതിയത് ഞാന്‍ ലെസ്ബിയന്‍ ആണെന്നാണ്', ആദ്യമായി കണ്ട കഥ ഓര്‍ത്തെടുത്ത് സണ്ണി ലിയോണി 

ലാസ് വെഗാസില്‍ വച്ച് ഡാനിയേലിന്റെ ബാന്‍ഡിലെ ഒരു അംഗത്തെ കാണാന്‍ സണ്ണി ചെന്നപ്പോഴായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെ ആദ്യമായി കണ്ട രസകരമായ കഥ പങ്കുവച്ചിരിക്കുകയാണ് നടി സണ്ണി ലിയോണി. ആദ്യമായി തമ്മില്‍ കണ്ട ദിവസം താന്‍ ലെസ്ബിയന്‍ ആണെന്നാണ് ഡാനിയേല്‍ കരുതിയതെന്ന് സണ്ണി പറഞ്ഞു. ലാസ് വെഗാസില്‍ വച്ച് ഡാനിയേലിന്റെ ബാന്‍ഡിലെ ഒരു അംഗത്തെ കാണാന്‍ സണ്ണി ചെന്നപ്പോഴായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച. 

"എനിക്കൊപ്പം എന്റെയൊരു പെണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. അവള്‍ ലെസ്ബിയന്‍ ആണ്. ആണ്‍കുട്ടികളെ പോലെയാണ് വസ്ത്രം ധരിക്കുന്നതും. ഞങ്ങളെ ഒന്നിച്ച് കണ്ടപ്പോള്‍ ഡാനിയേല്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു", സണ്ണി പറഞ്ഞു. സണ്ണിയും സുഹൃത്തും കൈ കോര്‍ത്ത് പിടിച്ചിരിക്കുന്നതാണ് താന്‍ കണ്ടതെന്നും അത് കണ്ടപ്പോള്‍ താന്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു എന്ന് ഡാനിയേലും സമ്മതിക്കുന്നു. 

2011ല്‍ വിവാഹിതരായ ഡാനിയേലും സണ്ണിയും ബോളിവുഡില്‍ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇവര്‍ക്കൊപ്പം മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരും സോഷ്യല്‍ ലോകത്തെ പ്രിയ താരങ്ങളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT