Entertainment

'അന്യന്‍ ലാലേട്ടന്‍ ചെയ്തിരുന്നെങ്കില്‍ വേറെ ലെവലായേനെ, ഏത് സിനിമ ചെയ്താലും ലാലേട്ടന്റെ അത്ര ആയിട്ടില്ലന്നേ ഭാര്യ പറയൂ' വിക്രം

മകന്‍ ആദ്യമായി കേരളത്തിലേക്ക് വരുമ്പോള്‍ താന്‍ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും തനിക്ക് തന്ന സ്‌നേഹവും പിന്തുണയും ധ്രുവിനും നല്‍കണമെന്നും താരം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഭാര്യ മോഹന്‍ലാലിന്റെ ഭയങ്കര ഫാനാണെന്ന് തുറന്നു പറഞ്ഞ് വിക്രം. താന്‍ ഏത് സിനിമയിച്ചാലും ലാലേട്ടന്റെ അത്ര ആയില്ല എന്നാണ് ഭാര്യ പറയുക എന്നാണ് താരം പറയുന്നത്. മകന്‍ ധ്രുവി വിക്രമിന്റെ ആദ്യ ചിത്രം ആദിത്യ വര്‍മയുടെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ എത്തിയതായിരുന്നു വിക്രം. 

'എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായി ചെയ്തു. എന്നിട്ടും ഭാര്യ പറഞ്ഞു 'ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ' എന്ന്.' വിക്രം പറഞ്ഞു.

ആദിത്യ വര്‍മയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം എത്തിയത്. മകന്‍ ധ്രുവും ചിത്രത്തിലെ നായിക പ്രിയ നന്ദനും ഒപ്പമുണ്ടായിരുന്നു. മകന്‍ ആദ്യമായി കേരളത്തിലേക്ക് വരുമ്പോള്‍ താന്‍ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും തനിക്ക് തന്ന സ്‌നേഹവും പിന്തുണയും ധ്രുവിനും നല്‍കണമെന്നും താരം പറഞ്ഞു. അച്ഛനാണ് തന്റെ സിനിമയിലേയും ജീവിതത്തിലേയും സൂപ്പര്‍ഹീറോ എന്നാണ് ധ്രുവ് പറയുന്നത്. നല്ലൊരു നടനാവണോ അതോ സൂപ്പര്‍ താരമാവണോ എന്നു ചോദിച്ചാല്‍ അച്ഛനെപ്പോലെ ആയാല്‍ മതിയെന്നാണു ധ്രുവിന്റെ ഉത്തരം. പക്ഷേ, മലയാളത്തില്‍ പ്രിയ ഹീറോ ദുല്‍ഖര്‍ സല്‍മാനാണ്.

അര്‍ജുന്‍ ദേവരക്കൊണ്ട അഭിനയിച്ച അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ചിത്രം. ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നിര്‍മാതാക്കള്‍ക്ക് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ട്രെയിലര്‍ നേടിയത്. നവംബര്‍ എട്ടിനാണ് ആദിത്യ വര്‍മ തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT