Entertainment

അപരന്‍ തൊട്ടുമുന്നില്‍; അമ്പരന്ന് ജോജു; വീഡിയോ

സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് നിറഞ്ഞ ചിരിയോടെയാണ് ജോജു സ്വീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ച്ച ഷര്‍ട്ട് ധരിച്ച് അലസമായി നടന്ന് വരുന്ന ആളെ കണ്ട് ജോജു ജോര്‍ജ് ശരിക്ക് ഞെട്ടി. ഒറ്റനോട്ടത്തില്‍ അത് താനല്ലെന്ന് ആരും പറയില്ല. കുറച്ച് പൊക്കം കുറവുണ്ട്. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ ജോജു തന്നെ. കഴിഞ്ഞ ദിവസം സിനിമ ക്യാമ്പില്‍ എത്തിയ ജോജു ജോര്‍ജിനെ സംഘാടകര്‍ ഞെട്ടിച്ചത് തന്റെ അപരനെ കാണിച്ചാണ്. സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് നിറഞ്ഞ ചിരിയോടെയാണ് ജോജു സ്വീകരിച്ചത്. 

ക്യാംപിലെ മെമ്പറായ ഷംനാസ് എന്ന വ്യക്തിയാണ് ജോജുവിന് മുന്നില്‍ ജോസഫായി എത്തിയത്. ജോജു നായകനായി എത്തിയ ജോസഫിലെ കഥാപാത്രത്തിന്റെ നടപ്പും വസ്ത്രധാരണവുമെല്ലാം അതേപോലെ പകര്‍ത്താന്‍ ഷംനാസിന് സാധിച്ചു. തന്റെ അപരനെ ആലിംഗനം ചെയ്താണ് ജോജു സ്വീകരിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT