Entertainment

അഭിനയം മാത്രമല്ല വീണയുടെ പാട്ടും സൂപ്പര്‍; ബോംബെ ജയശ്രീക്കൊപ്പം വസീഗര പാടി സ്ലീവാച്ചന്റെ മാലാഖ; വിഡിയോ

ബോബെ ജയശ്രീയുടെ സൂപ്പര്‍ഹിറ്റ് ഗാനം വസീഗര എന്‍ നെഞ്ചിനിലെയാണ് താരം പാടിയത്‌

Author : സമകാലിക മലയാളം ഡെസ്ക്

കെട്യോളാണ് മാലാഖയിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടിയാണ് വീണ നന്ദകുമാര്‍. ആസിഫ് അലിക്കൊപ്പം തകര്‍ത്ത് അഭിനയിച്ച വീണയുടെ പ്രകടനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടു പാടുന്നതിലും വീണ സൂപ്പറാണ്. പ്രശസ്ത ഗായിക ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

ബോബെ ജയശ്രീയുടെ സൂപ്പര്‍ഹിറ്റ് ഗാനം വസീഗര എന്‍ നെഞ്ചിനിലെയാണ് താരം പാടിയത്‌. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് വീണ വിഡിയോ പങ്കുവെച്ചത്. വസീഗത പാട്ടു കേട്ട ദിവസം മുതല്‍ ഇതുവരെ താന്‍ ബോംബെ ജയശ്രീയുടെ ആരാധികയാണ് എന്നാണ് താരം കുറിക്കുന്നത്. പാട്ടുപാടാന്‍ ആരെങ്കിലും പറഞ്ഞാല്‍ താന്‍ എന്നും പാടുന്നത് ഈ പാട്ടാണ്. ബോംബെ ജയശ്രീക്കൊപ്പം ഈ പാട്ടുപാടുന്നത് താന്‍ സ്വപ്‌നം കണ്ടിട്ടുണ്ടെന്നും 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അത് യാഥാര്‍ത്ഥ്യമായി എന്നാണ് താരം കുറിക്കുന്നത്. 

മനോഹരമായാണ് വീണ വസീഗര പാടുന്നത്. പാട്ടുപാടിയതിന് ശേഷം വീണയെ ജയശ്രീ കെട്ടിപ്പിടിക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും താരത്തിന്റെ ഗാനം ആരാധകരുടെ മനസു കീഴടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ