Entertainment

'അഭിനയമെന്നു കരുതി അന്യപുരുഷനൊപ്പം കിടക്കപങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും എനിക്കാവില്ല'; വ്യക്തമാക്കി മഡോണ

തന്നെ എത്ര നിര്‍ബന്ധിച്ചാലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് താരത്തിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി മഡോണ വളരെപെട്ടെന്നാണ് തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി മാറിയത്. കന്നട, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് മഡോണയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളുമാണ് ഉയരുന്നത്. സംവിധായകര്‍ പറയുന്നത് അനുസരിക്കാത്ത അഹങ്കാരിയാണ് താരം എന്നാണ് പ്രധാന ആക്ഷേപം. ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

നായകന്മാരെ ചുംബിക്കുന്ന രംഗങ്ങള്‍ അഭിനയിക്കുന്നില്ലെന്ന് തുറന്നു പറച്ചിലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് കാരണമെന്നാണ് മഡോണ പറയുന്നത്. തന്നെ എത്ര നിര്‍ബന്ധിച്ചാലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് താരത്തിന്റെ നിലപാട്. അഭിനയമാണെന്ന് കരുതി അന്യപരുഷന്മാര്‍ക്കൊപ്പം കിടക്കപങ്കിടാനും വൃത്തികേട് കാണിക്കാനും തനിക്കാവില്ലെന്നാണ് മഡോണ പറയുന്നത്. ഒരു ഓണ്‍ലാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. 

'ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടിയല്ലേ ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ലെന്നു വ്യക്തമായി പറയാറുണ്ട്.'

മലയാളത്തിലൂടെയാണ് മഡോണയുടെ സിനിമ പ്രവേശമെങ്കിലും ഇതുവരെ മൂന്ന് മലയാളം ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്. എന്നാല്‍ തെലുങ്കിലും തമിഴിലും താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. സിനിമയില്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നുമാണ് നടി പറയുന്നത്. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി. ആസിഫ് അലി നായകനായെത്തിയ അബ്ലീസാണ് താരത്തിന്റെ അവസാന മലയാള ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT