Entertainment

'അഭിനേതാക്കളെയാണ് കോവിഡ് ഏറ്റവും ബാധിക്കുക, ഷൂട്ടിങ് നിര്‍ത്തിവക്കണം'; നടന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ബിപാഷ ബസു

നടന്‍ പാര്‍ഥ് സംതാന്‍ കോവിഡ് പോസ്റ്റീവായി എന്ന വാര്‍ത്തയ്ക്ക് താഴെ കമന്റായിട്ടാണ് താരം നിലപാട് വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയുടേയും ടെലിവിഷന്‍ ഷൂട്ടിങ് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ബിപാഷ ബസു. ഷൂട്ടിങ് സെറ്റില്‍ അഭിനേതാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നാണ് ബിപാഷ വ്യക്തമാക്കി. നടന്‍ പാര്‍ഥ് സംതാന്‍ കോവിഡ് പോസ്റ്റീവായി എന്ന വാര്‍ത്തയ്ക്ക് താഴെ കമന്റായിട്ടാണ് താരം നിലപാട് വ്യക്തമാക്കിയത്. 

'സാഹചര്യം കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ എല്ലാം ഷൂട്ടിങ്ങുകളും നിര്‍ത്തിവെക്കണം. അഭിനേതാക്കളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. യൂണിറ്റിലെ ഭൂരിഭാഗം പേരും പിപിഇ കിറ്റും ഗൗസും മാസ്‌കും ഷീല്‍ഡും അണിഞ്ഞ് സുരക്ഷിതരായാണ് നില്‍ക്കുന്നത്. എന്നാല്‍ അഭിനേതാക്കള്‍ ഒരു സുരക്ഷയുമില്ലാതെ അഭിനയിക്കേണ്ടതായി വരും. അത് വളരെ റിസ്‌കിയാണ്.' - ബിപാഷ കുറിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് പാര്‍ഥിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാര്‍ഥ് അഭിനയിച്ചിരുന്ന കസൗതി സിന്തഗീ കെയില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് ബിപാഷയുടെ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറാണ്. കുറച്ച് എപ്പിസോഡിന്റെ ചിത്രീകരണവും കഴിഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തില്‍ അധികം പൂര്‍ണമായി നിര്‍ത്തിവെച്ചതിന് ശേഷമാണ് ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. അതിനിടെ കൂടുതല്‍ താരങ്ങള്‍ രോഗബാധിതരാകുന്നത് ബോളിവുഡിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍