Entertainment

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

സമകാലിക മലയാളം ഡെസ്ക്

രൾ രോ​ഗ ബാധിതനായ അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ. കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അധിൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

"അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്...
 ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ കരുതുന്നു. എൻറെ അച്ഛന് കരൾ കൊടുക്കാനുള്ളൊരു ഭാഗ്യം എനിക്കുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ ഞങ്ങൾ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാ‍‍ർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാർക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നന്ദി." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അധിൻ കുറിച്ചു.

അധിൻ ആദ്യമായി സംവിധാനെ ചെയ്യുന്ന പെണ്ണന്വേഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.  അധിൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം 9090 പ്രൊഡക്‌ഷൻസിൻറെ ബാനറിൽ സൈനുൽ ആബിദാണ് നിർമ്മിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.  'പെണ്ണു കെട്ടണം കണ്ണു കെട്ടണം ....', എന്ന സിനിമയുടെ പ്രൊമോ ​ഗാനം വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

SCROLL FOR NEXT