Entertainment

അഭിഷേക് ബച്ചനു ഡേറ്റില്ല; ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന്; ഇര്‍ഫാന്‍ ഖാനടക്കമുള്ള വമ്പന്‍ താരനിര

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ സ്വന്തമായിരടം കണ്ടെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. റോണി സ്‌ക്രൂവാലയുടെ പ്രൊഡക്ഷന്‍ കമ്പനി ഒരുക്കുന്ന ചിത്രത്തിലാണ് ഡിക്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം. സൂപ്പര്‍ താരം ഇര്‍ഫാന്‍ ഖാന്‍, മിഥില പാക്കര്‍ തുടങ്ങിയ താരങ്ങളാണ് ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇര്‍ഫാന്‍ ഖാന്‍

യെ ജവാനി ഹെ ദിവാനി, ടു സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച നാടക, സിനിമ നടന്‍ ആകര്‍ഷ് ഖുറാനയാണ് ഈ ചിത്രത്തിന്റെയും രചന. ഖുറാന ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റോഡ് ട്രിപ്പില്‍ സുഹൃത്തുക്കളാകുന്ന ഇര്‍ഫാന്‍ ഖാനെയും ദുല്‍ഖറിനെയും ചുറ്റിയാണ് കഥ വികസിക്കുന്നത്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഈ മാസം അവസാനത്തില്‍ കേരളത്തിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 

മിഥില പാക്കര്‍

ചിത്രത്തിന്റെ ചര്‍ച്ച നടക്കുന്ന സമയത്ത് അഭിഷേക് ബച്ചനായിരുന്നു ദുല്‍ഖറിന്റെ റോളില്‍ അണിയറ പ്രവര്‍ത്തകര്‍ കണ്ടിരുന്നത്. എന്നാല്‍ അഭിഷേകിന്റെ ഡേറ്റ് ലഭ്യമല്ലാത്തതിനാല്‍ ദുല്‍ഖറിനെ പരിഗണിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT