Entertainment

അമല പോളിന് പകരം കങ്കണ?: 'ആടൈ'യുടെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാനൊരുങ്ങി താരം

ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിച്ച കഥാപാത്രം കാമിനി എന്ന കഥാപാത്രത്തെയായിരിക്കും കങ്കണ അവതരിപ്പിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

മല പോള്‍ പ്രധാനവേഷത്തിലെത്തിയ 'ആടൈ' എന്ന ചിത്രം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വളരെ ശക്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ അമല എത്തിയത്. ഇപ്പോള്‍ 'ആടൈ'യുടെ ഹിന്ദി പതിപ്പ് ഒരുക്കുമ്പോള്‍ നായികയായെത്തുന്നത് കങ്കണ റണാവത് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിച്ച കഥാപാത്രം കാമിനി എന്ന കഥാപാത്രത്തെയായിരിക്കും കങ്കണ അവതരിപ്പിക്കുക. ആടൈയുടെ സംവിധായകന്‍ രത്‌നകുമാര്‍ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. 

കങ്കണ നിലവില്‍ ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ആടൈക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആടൈ പറയുന്നത്. പെട്ടെന്നൊരു ദിവസം വലിയ കെട്ടിടത്തിനുള്ളില്‍ നഗ്‌നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന്റെ കാരണങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി