Entertainment

അമലാ പോളിന്റെ ആടൈ കാണാന്‍ ആയിരങ്ങള്‍; അവസാന നിമിഷം റിലീസ് മുടങ്ങി; നിരാശ

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമല പോളിന്റെ ആടൈയുടെ റിലീസ് അവസാന നിമിഷം മുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമല പോളിന്റെ പുതിയ ചിത്രം ആടൈയുടെ റീലീസ് മുടങ്ങി. ചിത്രത്തിന്റെ മോണിങ് ഷോയും മീഡിയ ഷോയും മുടങ്ങുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.  ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള സാമ്പത്തിക പ്രതിസന്ധി സിനിമയുടെ മോണിങ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

ചിത്രത്തിന്റെ ഫസ്റ്റ് ഷോ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് കാണാനോ, അല്ലെങ്കില്‍ പണം തിരികെ നല്‍കാനാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രം കാണുന്നതിനായി രാവിലെ തീയേറ്ററുകളില്‍ വലിയ രീതിയില്‍ ആളുകള്‍ എത്തിയിരുന്നു. 

പണം അടക്കാത്തതിനെത്തുടര്‍ന്ന് തിയറ്ററുകളിലേക്ക് സ്‌ക്രീനിങ്ങിനായുള്ള കീ ഡെലിവറി മെസേജ് ലഭിച്ചിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെഡിഎം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാതിരുന്നത്. 

കേരളത്തില്‍ തമിഴ് സൂപ്പര്‍താര ചിത്രത്തിന് സമാനമായ രീതിയില്‍ വൈഡ് റിലീസായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം ആടൈ എന്ന ചിത്രം നഗ്‌നതാ പ്രദര്‍ശനമാണെന്നും ചിത്രം വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്തുവന്നിരുന്നു. 

അമല പോളിന്റെ കരിയറില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷിച്ച ചിത്രമായിരുന്നു ആടൈ. ത്രില്ലര്‍ സ്വഭാവമുളള 'ആടൈ' രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT