Entertainment

അമിതാഭ് ബച്ചന്‍ അഭിമുഖം ഇടയ്ക്കുവച്ചു നിര്‍ത്തി, കരണ്‍ ജോഹര്‍ ബാഹുബലി പ്രീമിയര്‍ റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിനോദ് ഖന്നയുടെ മരണവാര്‍ത്തയറിഞ്ഞ് നടന്‍ അമിതാഭ് ബച്ചന്‍ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖം പാതിവഴിയില്‍ നിര്‍ത്തി. പുതിയ ചിത്രമായ സര്‍ക്കാര്‍ 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ബച്ചന്‍ വിനോദ് ഖന്നയുടെ മരണവാര്‍ത്ത അറിഞ്ഞത്. ഉടന്‍ തന്നെ അഭിമുഖം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ആശുപത്രിയില്‍ വിനോദ് ഖന്നയുടെ കുടുംബത്തിനടുത്ത് എത്തുന്നതിനാണ് അഭിമുഖം ഇടയ്ക്കു വച്ചു നിര്‍ത്തിയതെന്ന് ബച്ചന്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലാണ് വിനോദ് ഖന്ന അന്തരിച്ചത്.

ഖന്നയുടെ മരണവാര്‍ത്തയറിഞ്ഞ് കരണ്‍ ജോഹര്‍ ബാഹുബലി 2വിന്റെ പ്രീമിയര്‍ ഷോ റദ്ദാക്കി. വ്യാഴാഴ്ച രാത്രിയാണ് ബാഹുബലി 2വിന്റെ പ്രീമിയര്‍ ഷോ നടത്താനിരുന്നത്. വിനോദ ഖന്നയോടുള്ള ആദരസൂചകമായി ഇതു റദ്ദാക്കാന്‍ ബാഹുബലി ടീം തീരുമാനിച്ചതായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT