Entertainment

അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു: ചിത്രങ്ങള്‍

കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. പതിവു പരിശോധനകള്‍ക്ക് ശേഷമാണ് മുംബൈയിലെ നാനാവാതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. 

മൂന്ന് ദിവസം മുന്‍പായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സോണിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോന്‍ബനേഗ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബച്ചന്‍ തന്റെ 77ാം ജന്മദിനം ആഘോഷിച്ചത്. നാലു ഹിന്ദി സിനിമകളില്‍ ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത