Entertainment

'അമ്പതാം വയസിലും കാര്‍ത്തിക് നായകനാവും, അപ്പോള്‍ എനിക്ക് കിട്ടുന്നത് അമ്മവേഷമായിരിക്കും' തുറന്നടിച്ച് ബോളിവുഡ് നടി

തന്റെ കൂടെ ഇപ്പോള്‍ നായകരായി അഭിനയിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഹീറോ ആയി തുടരുമ്പോള്‍ തനിക്ക് ലഭിക്കുന്നത് അമ്മ വേഷമായിരിക്കും എന്നാണ് നുസ്രത്ത് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചും പലരും തുറന്നടിച്ചിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത്  നടി നുസ്‌റത്ത് ബറുചയുടെ വാക്കുകളാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയായിരിക്കും ബോളിവുഡ് ലോകം തന്നെ നോക്കിക്കാണുക എന്ന് വിലയിരുത്തുകയാണ് താരം. തന്റെ കൂടെ ഇപ്പോള്‍ നായകരായി അഭിനയിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഹീറോ ആയി തുടരുമ്പോള്‍ തനിക്ക് ലഭിക്കുന്നത് അമ്മ വേഷമായിരിക്കും എന്നാണ് നുസ്രത്ത് പറയുന്നത്. പ്യാര്‍ ക പന്‍ച്‌നമ എന്ന ചിത്രത്തില്‍ തന്റെ നായകനായി എത്തിയ കാര്‍ത്തിക് നരേനെ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ വിലയിരുത്തല്‍. 

നമ്മല്‍ ജീവിക്കുന്നത് പുരുഷാധിപത്യ ലോകത്താണ്. ഇരവാദം പറയുകയല്ല. ഞാന്‍ എന്റെ തന്നെ ലോകത്തെ സൃഷ്ടിച്ചിടുക്കുകയാണ്. എന്റെ ലോകത്ത് 50ാം വയസിലും കാര്‍ത്തികിന് ഹീറോ ആയി അഭിനയിക്കാനാവും എന്നാല്‍ അമ്മ വേഷങ്ങളായിരിക്കും എനിക്ക് ലഭിക്കുന്നത്. അങ്ങനെയാണ് ഇന്റസ്ട്രി പ്രവര്‍ത്തിക്കുന്നത്. ' നുസ്രത്ത് പറഞ്ഞു. 

കാര്‍ത്തിക്കിന്റെ സിനിമയിലെ യാത്ര എപ്പോഴും മഹത്വവല്‍ക്കരിക്കപ്പെടുമെന്നും തന്നേക്കാള്‍ വലുതായി കാണുമെന്നുമാണ് താരം പറയുന്നത്. എന്നാല്‍ ബോളിവുഡ് ഇങ്ങനെയാണ് എന്ന് അംഗീകരിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

2006ലാണ് നുസ്രത്ത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ 2011 ല്‍ ഇറങ്ങിയ പ്യാര്‍ ക പന്‍ച്‌നമയായിരുന്നു ഒരു ബ്രേക്ക് നല്‍കിയത്. കാര്‍ത്തിക് ആര്യന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സിനിമ തന്റെ പാഷനായതിനാലാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത് എന്നാണ് താരം പറയുന്നത്. പ്യാര്‍ ക പന്‍ച്‌നമ ചെയ്യുന്ന സമയത്ത് തനിക്ക് മറ്റൊരു സിനിമയുടേയും ഓഫര്‍ വന്നിരുന്നില്ല. ബോളിവുഡ് നായികമാര്‍ക്ക് വേണമെന്ന് പറയപ്പെടുന്നതൊന്നും തനിക്കുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT