Entertainment

അമ്പരപ്പിക്കുന്ന സാമ്യതയെന്ന് ആരാധകർ; ബാൽ താക്കറെയായി നവാസുദ്ദീൻ സിദ്ദിഖി; ഫസ്റ്റ് ലുക്ക് പുറത്ത്

നവാസുദ്ദീൻ സിദ്ദിഖിയാണ് ചിത്രത്തിൽ താക്കറെയായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ ഒരുക്കുന്ന ചിത്രത്തെ കുറിച്ച് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. നവാസുദ്ദീൻ സിദ്ദിഖിയാണ് ചിത്രത്തിൽ താക്കറെയായി എത്തുന്നത്. ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടെ സിനിമയിലെ ചില ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണിപ്പോൾ. 

താക്കറേയുടെ വേഷത്തില്‍ സുരക്ഷാ സേനക്കൊപ്പമുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീഡിയോയാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

താക്കറേയുമായി സിദ്ദിഖിക്ക് അസാധാരണമായ രൂപ സാദൃശ്യമുണ്ടെന്ന് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നപ്പോൾ ആരാധകർ വിലയിരുത്തി. 2019ല്‍ താക്കറേയുടെ 93-ാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം പുറത്തിറങ്ങും. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. 

സഞ്ജയ് റാവത്ത്, ശ്രീകാന്ത്‌ ഭാസി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അബ്ദുൽ ഖ്വയ്ദര്‍, ലക്ഷമണ്‍ സിംഗ് രജ്പുത്ത്, അനുഷ്‌ക യാദവ്, നിരഞ്ജന്‍ ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി