Entertainment

അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായി; കേക്ക് മുറിച്ച് ആഘോഷിച്ച് അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്

സീത എന്ന സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിക്കുന്നതിന് ഇടയിലാണ് വിവാഹ വാര്‍ത്ത എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിനിമ സീരിയല്‍ താരങ്ങളായ ജയന്‍ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി. ഇന്നലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അപ്രതീക്ഷിത വിവാഹം സീരിയല്‍ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. 

സീത എന്ന സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിക്കുന്നതിന് ഇടയിലാണ് വിവാഹ വാര്‍ത്ത എത്തുന്നത്. അനശ്വര നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. കലോത്സവ വേദികളിലൂടെയാണ് അമ്പിളി ദേവി അഭിനയ രംഗത്തേക്ക് എത്തിയത്.

ആദ്യത്തെ വിവാഹ ബന്ധം വേര്‍പെടുത്തി ജീവിക്കുകയായിരുന്നു ആദിത്യനും അമ്പിളിദേവിയും. ഇരുവര്‍ക്കും ആദ്യ ബന്ധത്തില്‍ മക്കളുണ്ട്. ക്യാമറാമാന്‍ ലോവല്‍ ആയിരുന്നു അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്പിളി ദേവിയും വിവാഹിതരായത്.

അതിനിടെ അമ്പിളി ദേവിയുടെ വിവാഹം ആദ്യ ഭര്‍ത്താവ് ലോവല്‍ ആഘോഷിച്ചത് കേക്ക് മുറിച്ചാണ്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോട് കൂടി ' എന്ന സീരിയലിന്റെ സെറ്റില്‍ വച്ചായിരുന്നു കേക്ക് മുറിച്ചുള്ള ഈ ആഘോഷം. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും ലോവലിന് ഒപ്പം ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി