Entertainment

'അമ്മകുട്ട്യേ പോലെ അമ്മിണികുട്ടി'; മൂക്കുകുത്തി പാർവതി, വിഡിയോ

മൂക്കുകുത്തിയ ചിത്രവും വിഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സൗഹൃദങ്ങൾക്കും ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾക്കുമെല്ലാം ഒരുപാട് വിലകൽപ്പിക്കുന്നവരിൽ ഒരാളാണ് നടി പാർവതി തിരുവോത്ത്. അത്തരത്തിൽ ജീവിതത്തിലെ ഒരു ചെറിയ വലിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. മൂക്കുകുത്തിയ ചിത്രവും വിഡിയോയുമാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

"അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി‌", എന്ന ക്യാപ്ഷനിൽ അമ്മയുടെ ചിത്രമടക്കം പാർവതി പുറത്തുവിട്ടു. ബി​ഗ്ബി​ഗ് തിങ്സ് എന്നാണ് ഈ സംഭവത്തെ താരം വിശേഷിപ്പിച്ചത്. കോലിഡ് കാലത്ത് മൂക്കുകുത്തിയപ്പോൾ എടുത്ത മുൻകരുതലിനെക്കുറിച്ചും പാർവതി പങ്കുലച്ചിട്ടുണ്ട്. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താൻ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ  അവസരത്തിൽ മൂക്കുകുത്താൻ മറ്റാരെയും താൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാർവതി വിഡിയോയ്ക്കൊപ്പം കുറിച്ചു.

താരം ഇപ്പോഴാണോ മൂക്കുകുത്തുന്നതെന്ന അമ്പരപ്പിലാണ് പലരും കമന്റ് ബോക്സിൽ എത്തുന്നത്. സംവിധായികയും അടുത്ത സുഹൃത്തുമായ ​ഗീതു മോഹൻ​ദാസടക്കം പാർവതി നേരത്തെ മൂക്കുകുത്തിയിട്ടുണ്ടെന്ന് വിശ്വസിച്ചിരുന്നവരാണ്. എന്നാൽ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന മേക്കപ്പിനാണ് പാർവതി ക്രെഡിറ്റ് നൽകുന്നത്. മൂക്കകുത്താൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് ഇതിന്റെ വേദനയെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുത്തിട്ടുമുണ്ട് നടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച

ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധു പിടിയിൽ

'സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ?' സിപിഎം പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍

കുറ്റ്യാടിയിൽ കണക്ക് കൂട്ടലുകൾ തെറ്റി, പേരാമ്പ്രയും കൈവിട്ടു; ജോസ് വിഭാഗത്തിന് നിരാശ

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT