Entertainment

'അമ്മക്ക് പൃഥ്വിരാജ് ആരാണെന്ന് അറിയോ? ബിജു മേനോനെയോ?'; നഞ്ചമ്മയുടെ പാട്ടിലും ചിരിയിലും വീണ് സോഷ്യല്‍ മീഡിയ

നാടന്‍ ശീലുള്ള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന അയ്യപ്പനും കോശിയിലേയും ആദ്യ ഗാനം പുറത്തിറങ്ങി. അട്ടപ്പാടിയിലെ നഞ്ചമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാടന്‍ ശീലുള്ള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയാണ്. ഗാനം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവുകയാണ് നഞ്ചമ്മ. 

പൃഥ്വിരാജിനെയോ ബിജു മേനോനെയോ തനിക്ക് അറിയില്ലെന്നും സിനിമയുടെ പേരുപോലും അറിയില്ലെന്നും വിഡിയോയില്‍ നഞ്ചമ്മ പറയുന്നത്. നഞ്ചമ്മയുടെ അവസാനത്തെ ചിരിയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

അട്ടപ്പാടി കേന്ദ്രീകരിച്ചാണ് അയ്യപ്പന്റേയും കോശിയുടേയും കഥ പറയുന്നത്. അതിനാല്‍ അവിടത്തെ തനതു രീതിയിലുള്ള ഗാനം വേണമെന്ന് സംവിധായകന്‍ സച്ചിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ജേക്‌സ് ആത് യാഥാര്‍ത്ഥ്യമാക്കിയെന്നുമാണ് പൃഥ്വിരാജ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. 

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍മിക്കുന്ന ചിത്രമാണ് ഇത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT