Entertainment

അമ്മയില്‍ നേതൃമാറ്റം വേണ്ട, അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും പൃഥ്വിരാജ്

കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അങ്ങനെ മാറുകയാണ് വേണ്ടത്. അതിന് അര്‍ഥം നേതൃമാറ്റം വേണമെന്ന് അല്ലെന്നും പൃഥ്വിരാജ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ അമ്മയുടെ നേതൃത്വത്തില്‍ തുടരണമെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അങ്ങനെ മാറുകയാണ് വേണ്ടത്. അതിന് അര്‍ഥം നേതൃമാറ്റം വേണമെന്ന് അല്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോടു പറഞ്ഞു. 

ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ പൃഥ്വിരാജ് തയാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന