Entertainment

അമ്മയുടെ നിലപാട് തെറ്റെന്ന് ലാല്‍; പ്രതികരിക്കാനില്ലെന്ന് ജയസൂര്യ

ദിലീപുമായി ബന്ധപ്പെട്ട് സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെടുത്ത തീരുമാനങ്ങള്‍ തെറ്റെന്ന് നടനും സംവിധായകനുമായ ലാല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപുമായി ബന്ധപ്പെട്ട് സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെടുത്ത തീരുമാനങ്ങള്‍ തെറ്റെന്ന് നടനും സംവിധായകനുമായ ലാല്‍. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതി പിടിച്ചായിപ്പോയെന്നും ലാല്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ കുടുതല്‍ പ്രതികരിക്കാനില്ല. രാജിവെക്കാനുള്ള നടികളുടെ തീരുമാനം അവരുടെ വ്യക്തിപരമായ നിലപാട് മാത്രമാണെന്നും ലാല്‍ പറഞ്ഞു.

്അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. താന്‍ സംഘടനയില്‍ ഒരു സാധാരണ അംഗം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സംഘടനാ നേതൃത്വത്തിലുള്ളവര്‍ പറയുമെന്ന് ജയസൂര്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT