Entertainment

അമ്മയോടുപോലും പറയാതെയായിരുന്നു അന്ന് ആഞ്ജനേയനോടൊപ്പം ഇറങ്ങിത്തിരിച്ചത്: ഒരിക്കലും മറക്കാനാവാത്ത യാത്രയെക്കുറിച്ച് അനന്യ

ആ സാഹസികയാത്ര സമ്മാനിച്ച അനുഭവങ്ങള്‍ അനന്യക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിക്കാതെ, പ്ലാന്‍ ചെയ്യാതെ പെട്ടെന്നങ്ങ് ഒരു യാത്ര പോയാല്‍ എങ്ങനെയിരിക്കും. യാത്രകളിഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ അതിനോടു തന്നെയായിരിക്കും കൂടുതല്‍ താല്‍പര്യം. അങ്ങനെ ത്രില്ലടിപ്പിക്കുന്ന ഒരു സ്ഥലത്തേക്ക് അതിലും ത്രില്ലടിപ്പിക്കുന്ന ഒരു യാത്രപോയതിന്റെ ആഹ്ലാദത്തിലാണ് നടി അനന്യ. 

ആരോടും പറയാതെ തന്റെ പ്രിയതമനെ മാത്രം ഒപ്പം കൂട്ടി അനന്യ പോയത് ഹിമാലയത്തിലേക്കായിരുന്നു. ഒരു ദിവസം ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വീട്ടില്‍ പോലും പറയാതെ, ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലെ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ആ സാഹസികയാത്ര സമ്മാനിച്ച അനുഭവങ്ങള്‍ അനന്യക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലായിരിക്കും.

യാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ സ്വപ്‌നമായി അവശേഷിച്ചിരുന്ന യാത്രയായിരുന്നു ഹിമലായത്തിലേക്ക് നടത്തിയ യാത്ര. ഹിമാലയത്തിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ആഞ്ജനേയന്‍ സമ്മതം മൂളിയതോടെ ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും അവിടെ നിന്ന് ബദരിനാഥിലേക്കും തിരിക്കുകയായിരുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു തങ്ങള്‍ അവിടേക്ക് പോയതെന്ന് അനന്യ പറയുന്നു.

ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോകണമെന്നുറപ്പിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ അവിടെയത്തിയപ്പോള്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. റോഡ് പണി നടക്കുന്നതിനാല്‍ കേദാര്‍നാഥിലേക്ക് പോവാന്‍ വാഹനമൊന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. അന്നത്തെ ദിവസം കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. അന്ന് താഴ്‌വാരത്തില്‍ കഴിഞ്ഞതിന് ശേഷം അടുത്ത ദിവസമാണ് ക്ഷേത്രത്തിലേക്ക് പോയത്.

റോഡ് മാര്‍ഗമുള്ള യാത്ര സാധ്യമല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു അവര്‍ തങ്ങളെ വിട്ടത്. അഞ്ച് പേര്‍ക്കുള്ള സ്ഥലമായിരുന്നു അതിലുണ്ടായിരുന്നത്. വരുന്നത് വരട്ടെ എന്ന് മനസ്സിലുറപ്പിച്ചായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. അവിടെ എത്തിയതിന് ശേഷമാണ് അമ്മയെ വിളിച്ച് യാത്രയെക്കുറിച്ച് സൂചിപ്പിച്ചതെന്നും താരം വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT