Entertainment

'അയാളെന്റെ കഴുത്തില്‍ മുഖമമര്‍ത്തിയിട്ടുണ്ട്'; 'ക്വീന്‍' സംവിധായകനെതിരെ ലൈംഗീകാരോപണവുമായി കങ്കണ റണൗട്ട്

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ കെട്ടിപ്പിടിക്കുകയും മുടിയുടെ ഗന്ധം ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താര പദവിയിലെത്തിച്ച 'ക്വീനി'ന്റെ സംവിധായകന്‍ വികാസ് ബഹിക്കെതിരെ ലൈംഗീകാരോപണവുമായി കങ്കണ റണൗട്ട്‌  രംഗത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ കെട്ടിപ്പിടിക്കുകയും മുടിയുടെ ഗന്ധം ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മുടിയുടെ മണം അയാള്‍ക്കിഷ്ടമാണെന്ന് പറയുകയും സാധാരണ രീതിയില്‍ എല്ലാവരെയും ആശ്ലേഷിക്കുന്നത് പോലെ കെട്ടിപ്പിടിക്കുമ്പോള്‍ കഴുത്തില്‍ മുഖം അമര്‍ത്തുകയും ചെയ്യുമായിരുന്നുവെന്നും അവര്‍ തുറന്ന് പറഞ്ഞു. 

സെറ്റില്‍ നിന്നും നേരത്തേ ഉറങ്ങാന്‍ പോകുന്നതിനും  സോഫ്റ്റായി പെരുമാറാത്തതിനും ബഹി ചൂടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞു. വിവാഹിതനായിരുന്നുവെങ്കിലും പരസ്ത്രീസമാഗമങ്ങളെ കുറിച്ച് വീമ്പ് പറയുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വികാസ് ബഹിക്കെതിരെ ലൈംഗീകാരോപണവുമായി വന്ന നടിയെ താന്‍ പിന്തുണച്ചത് മൂലം തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും പക്ഷേ താന്‍ ആ പെണ്‍കുട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ആ പരാതിയില്‍ സത്യമുണ്ടെന്ന് തന്നെയാണ് വിശ്വാസം. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം ഒട്ടും ശരിയല്ലെന്നും താരം തുറന്നടിച്ചു. ഝാന്‍സി റാണിയുടെ വീരകഥ പറയുന്ന മണികര്‍ണികയാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

SCROLL FOR NEXT