Entertainment

'അയേണ്‍മാനും എനിക്കും ഒരേ ടൈ'; ആര്‍ക്കാണ് കൂടുതല്‍ ചേരുന്നതെന്ന് അക്ഷയ്കുമാര്‍

അയേണ്‍ മാന്‍ ധരിച്ചിരിക്കുന്ന ടൈയാണ് അക്ഷയ് കുമാറിനെ ആവേശത്തിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്താകമാനം ഇപ്പോള്‍ അവഞ്ചേഴ്‌സ് ഫീവറാണ്. ഇന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സാധാരണ ആരാധകര്‍ മാത്രമല്ല നിറയെ സെലിബ്രിറ്റി ആരാധകരും അവഞ്ചേഴ്‌സിനുണ്ട്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അവഞ്ചേഴ്‌സ് സൂപ്പര്‍ പവറുകളുടെ ആരാധകരാണ്. ഇപ്പോള്‍ അയേണ്‍മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിനോടുള്ള ആരാധന വ്യക്തമാക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. 

അയേണ്‍ മാന്‍ ധരിച്ചിരിക്കുന്ന ടൈയാണ് അക്ഷയ് കുമാറിനെ ആവേശത്തിലാക്കിയത്. തനിക്കും ഇതേപോലുള്ള ടൈയുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറയുന്നത്. തന്റേയും അയേണ്‍മാന്റേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് അക്ഷയുടെ പോസ്റ്റ്. നീല ഷര്‍ട്ടിനൊപ്പം ഗിവാന്‍ചി ടൈ ധരിച്ചു നില്‍ക്കുകയാണ് അക്ഷയ് കുമാര്‍. ബ്ലാക്ക് സ്യൂട്ടിനൊപ്പമാണ് അയേണ്‍ മാന്‍ ടൈ ധരിച്ചിരിക്കുന്നത്. ആര്‍ക്കാണ് ടൈ കൂടുതല്‍ ഇണങ്ങുന്നത് എന്നാണ് അക്ഷയുടെ ചോദ്യം. അതിനൊപ്പം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിനെ പുകഴ്ത്താനും മറന്നില്ല. 


അക്ഷയ്ക്ക് നന്നായി ചേരുന്നുണ്ടെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഡൗണിയാണ് മത്സരത്തില്‍ വിജയി എന്നാണ് മറുപക്ഷം പറയുന്നത്. ഇരുവര്‍ക്കും ടൈ നന്നായി ഇണങ്ങുന്നുണ്ടൈന്നും ചിലര്‍ പറയുന്നുണ്ട്. അവഞ്ചേഴ്‌സിന്റെ വലിയ ആരാധകനാണ് അക്ഷയ് കുമാര്‍. ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മകള്‍ നിതാരയ്ക്കുമൊപ്പമാണ് താരം എന്‍ഡ് ഗെയിം കാണാന്‍ തീയെറ്ററില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !