Entertainment

'അരുണിന് താരമൂല്യം കുറവായതിനാൽ നിർമാതാവ് പിന്മാറി'; ധമാക്കയിലെ നായകൻ അരുൺ തന്നെയെന്ന് ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ നായകനായി എത്തുകയാണ് അരുൺ

സമകാലിക മലയാളം ഡെസ്ക്

രുപത് വർഷമായി അരുൺ മലയാള സിനിമ ലോകത്തുണ്ട്. എന്നാൽ മോഹൻലാലിനൊപ്പം അരങ്ങേറ്റം കുറിച്ച നിലപൈതലിന്റെ സിനിമയിലെ യാത്ര അത്ര സുഖകരമായിരുന്നില്ല. പറയുന്നത്  ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണിനെക്കുറിച്ചാണ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും ശക്തമായ ഒരു വേഷം ഇതുവരെ അരുണിനെ തേടിയെത്തിയില്ല. എന്നാൽ ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ നായകനായി എത്തുകയാണ് അരുൺ. ഒമർലുലു തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഇത് അറിയിച്ചത്. അരുണിന് താരമൂല്യം ഇല്ലെന്ന് പറഞ്ഞ് മുൻപ് നിശ്ചയിച്ചിരുന്ന നിർമാതാവ് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. അഡാർ ലൗവിൽ ആദ്യം അരുണിന് പ്രാധാന വേഷത്തിലേക്കാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷിക്കാതെ വന്ന  ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും നഷ്ടമായെന്നും ഒമർ കുറിച്ചു.

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകന്‍ എന്നത്. 20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച 'അരുണ്‍' ആണ് ധമാക്കയിലെ നായകന്‍. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട്, അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്‍പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസര്‍ എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന്‍ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി.

അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന  ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോര്‍ട്ട് കൂടെ ഉണ്ടാവണം .ധമാക്കയിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും . 

SO HERE I ANNOUNCE MY DHAMAKA  HERO ARUN . NEED ALL YOUR SUPPORT & PRAYERS  ??
OMAR LULU (Director)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT