Entertainment

'അറിഞ്ഞതു മുതല്‍ ആ വ്യക്തിയാവാനുള്ള കാത്തിരിപ്പിലായിരുന്നു'; അപ്പോസ്തലനുമായി ജയസൂര്യ; ഫസ്റ്റ് ലുക്ക്

തെറ്റായ വ്യക്തി, തെറ്റായ സ്ഥലം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യ പ്രധാനവേഷത്തില്‍ എത്തുന്ന അപ്പോസ്തലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കെ.എസ്.ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ രൂപത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. തെറ്റായ വ്യക്തി, തെറ്റായ സ്ഥലം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. അപ്പോസ്തലനിലെ കഥാപാത്രമായി മാറാനുള്ള കാത്തിരിപ്പിലാണ് താനെന്ന് പറഞ്ഞാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

'ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാല്‍ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകന്‍ ബാവയും, നിര്‍മ്മാതാവ് അരുണ്‍ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോള്‍, ദൈവത്തോട് ഞാന്‍ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചതിന്. ഈ 'അപ്പോസ്തലന്‍' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്. എല്ലാവര്‍ക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകള്‍'. ജയസൂര്യ കുറിച്ചു.

കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അപ്പോസ്തലന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. മൊറാക്കോ, സിറിയ, ഇറ്റലി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്ക് പുറമേ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം