Entertainment

'അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; മുണ്ടും ബ്ലൗസും അണിഞ്ഞ നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ?; അനുപമ പരമേശ്വരന്‍

സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്

സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ മലയാളിയുടെ മനം കവര്‍ന്നത്. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ.

''തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപം അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' എന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാന്‍ തെലുങ്കില്‍ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം 'ഹല്ലോ ഗുരു പ്രേമ കൊസമേ' എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.'

'സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്‌സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..'', അനുപമ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT