Entertainment

അല്ലു അര്‍ജ്ജുനെയും ഗണ്‍ഷോട്ടില്‍ വീഴ്ത്തി പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍ 

ചിത്രത്തിലെ നായികാനായകൻമാരായ പ്രിയ പ്രകാശ് വാര്യറും റോഷനുമടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്


മര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിന്റെ തെലുങ്കു പതിപ്പിന്റെ ഓഡിയോ ലോഞ്ച് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാ‌കുന്നത്. ലൗവേഴ്‌സ് ഡേ എന്ന പേരിൽ തെലുങ്കിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ ഓഡിയോ പുറത്തുവിട്ടത് നടൻ അല്ലു അർജ്ജുനാണ്. ചിത്രത്തിലെ നായികാനായകൻമാരായ പ്രിയ പ്രകാശ് വാര്യറും റോഷനുമടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. 

പരിപാടിക്കിടയിൽ ചിത്രത്തിലെ ഹിറ്റ് സീൻ അല്ലു അർജ്ജുന് മുന്നിൽ അവതരിപ്പിക്കുന്ന പ്രിയയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രേക്ഷകൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 14 പ്രണയദിനത്തിലാണ് തീയറ്ററുകളിലെത്തുന്നത്. 

ഹാപ്പി വെഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT