Entertainment

അവഞ്ചേഴ്‌സിനും രക്ഷയില്ല; റിലീസിന് മുന്‍പേ ചോര്‍ത്തി തമിഴ് റോക്കേഴ്‌സ്; എന്‍ഡ്‌ഗെയ്മിനെ നശിപ്പിക്കരുതെന്ന് അയേണ്‍മാന്‍ 

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വ്യാജപ്രിന്റ് പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിനെ കാത്തിരിക്കുന്നത്. നാളെയാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രം തീയെറ്ററില്‍ എത്തുന്നതിന് മുന്‍പ് ചോര്‍ത്തിയിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. അവഞ്ചേഴ്‌സിന്റെ മോശം നിലവാരത്തിലുള്ള കാമറ റെക്കോഡ് പ്രിന്റാണ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വ്യാജപ്രിന്റ് പ്രചരിക്കുന്നത്. 

മാര്‍വെല്‍ നിരയിലെ അവസാന ചിത്രമായ എന്‍ഡ് ഗെയിം ഇന്നലെയാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ചൈനയില്‍ നിന്നാണ് വ്യാജപ്രിന്റ് എത്തിയിരിക്കുന്നത് എന്നാണ് ടോറന്റ് ഫ്രീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ നിന്നാണ് ആദ്യം വ്യാജനെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഓണ്‍ലൈനില്‍ എത്തി മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് തമിഴ്‌റോക്കേഴ്‌സിലേക്ക് എത്തുന്നത്. 

വ്യാജപ്രിന്റ് ഇറക്കുന്നതിനെതിരേ റോബര്‍ട്ട് ഡൗവ്‌നെ ജൂനിയര്‍ രംഗത്തെത്തി. സോ, യു വാണ്ട് ടു സ്‌പോയില്‍ എന്‍ഡ് ഗെയിം എന്ന ചിത്രത്തിലെ ഡയലോഗിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടന്റെ പോസ്റ്റ്. പൈറസിക്കെതിരേ ഡോണ്ട് സ്‌പോയില്‍ ദി എന്‍ഡ്‌ഗെയിം എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. 

ഇന്ത്യയിലെ അവഞ്ചേഴ്‌സ് ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇവിടെ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ല. മള്‍ട്ടിപ്ലക്‌സുകളില്‍ ഒരാഴ്ച മുന്‍പാണ് ടിക്കറ്റ് വിറ്റുപോയത്. സെക്കന്‍ഡില്‍ 18 ടിക്കറ്റ് എന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ ചിത്രത്തിന്റെ ടിക്കറ്റ് വിറ്റു പോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT