Entertainment

അവതാരക മീര അനിൽ വിവാഹിതയാകുന്നു; വരന്‍ വിഷ്ണു; വിഡിയോ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു വിവാഹനിശ്ചയം

Author : സമകാലിക മലയാളം ഡെസ്ക്

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയാകുന്നു. വിഷ്ണു ആണ് വരന്‍. വിവാഹനിശ്ചയത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിവാഹ വാർത്ത അറിയുന്നത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു വിവാഹനിശ്ചയം.

സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ എത്തിയത്. വെള്ള ജുബ്ബയായിരുന്നു വിഷ്ണുവിന്റെ വേഷം.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.  നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT