Entertainment

അവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല; ഋഷി കപൂറിനെ ഓര്‍മിച്ച് അമിതാഭ് ബച്ചന്‍

ഒരു സ്റ്റേജ് പരിപാടിക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ടുത്തിടെ വിടപറഞ്ഞ തന്റെ സുഹൃത്തും നടനുമായ ഋഷി കപൂറിനെ ഓര്‍മിച്ച് നടന്‍ അമിതാഭ് ബച്ചന്‍. ഒരു പാട്ടിന് അനുസരിച്ച് ലിപ് സിങ്ക് ചെയ്യുന്നതില്‍ ആര്‍ക്കും ഋഷി കപൂറിനെ തോല്‍പ്പിക്കാനാവില്ല എന്നാണ് പഴയ ചിത്രം പങ്കുവെച്ച് ബിഗ് ബി കുറിക്കുന്നത്. ഒരു സ്റ്റേജ് പരിപാടിക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അഭിഷേക് ബച്ചനും കരണ്‍ ജോഹറിനുമൊപ്പം വേദിയില്‍ പെര്‍ഫോം ചെയ്യുകയാണ് ഋഷി കപൂര്‍. കയ്യില്‍ മൈക്ക് പിടിച്ച് അഭിഷേക് പാട്ടുപാടുമ്പോള്‍ അതേപോലെ ലിപ്‌സിങ്ക് ചെയ്യുകയാണ് ഋഷി. മനോഹരമായ ചിരിക്കൊപ്പമാണ് അദ്ദേഹത്തിന്റെ പ്രകടനം. റിഷി കപൂറിനെപ്പോലെ പൂര്‍ണതയോടെ ലിപ്‌സിങ്ക് ചെയ്യാന്‍ ആര്‍ക്കുമാവില്ല എന്നാണ് അദ്ദേഹം കുറിച്ചത്. ഈ പ്രായത്തിലും എത്ര മനോഹരമായാണ് അദ്ദേഹം ചെയ്യുന്നതെന്നും ഒരിക്കലും പരാചയപ്പെടുത്താനാവില്ല എന്നുമാണ് ബിഗ് ബി കുറിച്ചത്.

ആഴ്ചകള്‍ക്ക് മുന്‍പ് ഋഷി കപൂറിനൊപ്പം അഭിനയിച്ച അവസാന ചിത്രത്തിലെ വിഡിയോ അമിതാഭ് പങ്കുവെച്ചിരുന്നു. മെയ് 30 നാണ് ഋഷി കപൂര്‍ മരിക്കുന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT