Entertainment

'അവരുടെ സ്നേഹവും അനുഗ്രഹവും പിന്തുണയുമാണ് ഉയരാന്‍ ഓരോ ദിവസവും എന്നെ പ്രേരിപ്പിച്ചത്': മോഹന്‍ലാല്‍

എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പത്മഭൂഷൺ പുരസ്‌കാരലബ്ധിയില്‍ ആരാധകരുമായി ആഹ്ലാദം പങ്കിട്ട് മോഹന്‍ലാല്‍. 40 വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ തനിക്കൊപ്പം നിന്ന ഓരോരുത്തരോടും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. 

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

നാല്പതുവര്‍ഷം നീണ്ട സിനിമാറ്റിക് യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്.... ഈ യാത്രയില്‍ ആയിരക്കണക്കിന് ആളുകളെയും അഭ്യുദയകാംക്ഷികളെയും ഞാന്‍ കണ്ടുമുട്ടി.

സിനിമാസെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍ താരാപഥത്തില്‍ വിഹരിക്കുന്നവര്‍ വരെ. വെള്ളിത്തിരയില്‍ എന്നെ കണ്ട തെരുവിലെ സാധാരണക്കാരായ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും മുതല്‍ അസാധാരണ വ്യക്ത്വിത്വങ്ങള്‍ വരെ...അവരുടെ സ്നേഹവും അനുഗ്രഹവും പിന്തുണയുമാണ്, അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ഓരോ ദിവസവും എന്നെ പ്രേരിപ്പിച്ചത്, എനിക്കു പ്രചോദനമായത്.  

എനിക്ക് ലഭിച്ച ഈ അംഗീകാരം അവര്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു, അതില്‍ ഞാന്‍ ധന്യനാണ്. എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്- മോഹന്‍ലാല്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍