Entertainment

''അവരൊന്നിക്കാന്‍ കാരണം ഞാന്‍'': ഫഹദും നസ്രിയയും തന്നോട് കടപ്പെട്ടിരിക്കണമെന്ന് നിത്യാമേനോന്‍

ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാനായി അഞ്ജലി മേനോന്‍ ആദ്യം സമീപിച്ചത് തന്നെയാണെന്നും നിത്യ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലയാളസിനിമയുടെ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയയും. ഇരുവരും ഒന്നിക്കാനും വിവാഹിതരാകാനും കാരണം താനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി നിത്യാ മേനോന്‍. തന്നോട് കടപ്പാടുണ്ടാവണമെന്ന് എപ്പോഴും അവരോട് താന്‍ പറയാറുണ്ടെന്നും നടി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാനായി അഞ്ജലി മേനോന്‍ ആദ്യം സമീപിച്ചത് തന്നെയാണെന്നും നിത്യ വെളിപ്പെടുത്തി. 'നസ്രിയയുടെ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ നാല് ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോള്‍ ഞാന്‍ ഒക്കെ പറഞ്ഞു.'- നിത്യ പറഞ്ഞു. 

'ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കയ്യിലുള്ള കാര്യമല്ല ഇതൊന്നും. നടക്കേണ്ടവ താനെ നടന്നു കൊള്ളും.'- നിത്യ പറയുന്നു.  

2014ല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. സിനിമ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്റെ തന്നെ സിനിമയായ 'കൂടെ' എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ച് വരവ് നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT