Entertainment

‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും,  ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍': മകളെക്കുറിച്ച് ബാല

ജീവിതത്തിൽ താൻ നേരിട്ട വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാൻ കഴിഞ്ഞത് മകൾ കാരണമാണെന്ന് ബാല പറഞ്ഞിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൾ അവന്തികയെക്കുറിച്ച് പറയുമ്പോഴൊക്കെ വികാരഭരിതമാണ് നടൻ ബാലയുടെ വാക്കുകൾ. ജീവിതത്തിൽ താൻ നേരിട്ട വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാൻ കഴിഞ്ഞത് മകൾ കാരണമാണെന്ന് മുമ്പ് പല അഭിമുഖങ്ങളിലും ബാല പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളെക്കുറിച്ച് വീണ്ടും മനസ്സ് തുറന്നിരിക്കുകയാണ് താരം.

മകളുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. ചോദ്യം കേട്ട് കുറച്ച് സമയം ബാല നിശബ്ദനായെങ്കിലും ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം…’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള ഏഴ് വയസ്സുകാരി അവന്തിക. മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ അമൃത, ഷോയില്‍ അതിഥിയായി എത്തിയ ബാലയുമായി പ്രണയത്തിലാവുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ അവന്തിക ജനിച്ചു.

ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി അമൃത രംഗത്തെത്തി. എന്നാല്‍ തുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അന്നുമുതല്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപ്രകാരം വിവാഹമോചിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT