Entertainment

'അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സിനിമാരംഗത്തുള്ളവര്‍ ശ്രമിക്കുന്നു'; ചിലരുടെ പേരുകള്‍ അറിയാമെന്ന് ഗോകുല്‍ സുരേഷ്

ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമായി അറിയില്ല. ചിലരുടെയൊക്കെ പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ തടയുന്നുണ്ടെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. പലരും പല കളികളും കളിക്കുന്നുണ്ട്. ഞാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരാതിരിക്കാന്‍ കാരണം അതാണെന്നും സ്വകാര്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ വെളിപ്പെടുത്തി. 

ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമായി അറിയില്ല. ചിലരുടെയൊക്കെ പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സ്വയം പ്രൂവ് ചെയ്യാനാണ് ശ്രമിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുണ്‍ഗോപിയെയും പ്രണവിനെയും പരിചയപ്പെടാനും സുഹൃത്തുക്കളാവാനും കഴിഞ്ഞു, മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയെ പോലെ വലിയ നടനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നും ഗോകുല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍