Entertainment

അവാര്‍ഡ് വേദിയില്‍ രണ്‍ബീറിനോട് ഐ ലവ് യൂ പറഞ്ഞ് ആലിയ; മുഖം പൊത്തി ചിരിച്ച് രണ്‍ബീറും (വിഡിയോ) 

പതിനായിരകണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി രണ്‍ബീറിനോടുള്ള പ്രണയം തുറന്നുപറഞ്ഞ്‌ നടി ആലിയ ഭട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിനായിരകണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി അവാര്‍ഡ് വേദിയില്‍ രണ്‍ബീറിനോടുള്ള പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആലിയ ഭട്ട്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത റാസിയിലെ അഭിനയത്തിന് മുകച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം ഫിലിംഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങിയ ശേഷം പ്രസംഗിക്കവെയാണ് രണ്‍ബീറിനെ നോക്കി ഐ ലവ് യൂ എന്ന് പറഞ്ഞത്.

'മേഘ്‌ന, എന്നെ സംബന്ധിച്ചിടത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ രക്തവും വിയര്‍പ്പുമാണ് ഈ ചിത്രം. നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍. വിക്കി, നീയില്ലായിരുന്നെങ്കില്‍ ഈ ചിത്രം പൂര്‍ണമാകില്ലായിരുന്നു. നന്ദി കരണ്‍, എന്റെ വഴികാട്ടിയും പിതാവും ഫാഷന്‍ പൊലീസുമായതിന്.  ഈ രാത്രി സ്‌നേഹത്തിന്റേതാണ്. ഐ ലവ് യൂ രണ്‍ബീര്‍,' അവേര്‍ഡ് ഏറ്റുവാങ്ങിയശേഷം ആലിയ പറഞ്ഞു.

ആലിയ സ്റ്റേജില്‍ പ്രസംഗിക്കുമ്പോള്‍ രണ്‍ബീറിലേക്ക് തിരിഞ്ഞ ക്യാമറകണ്ണുകളിലൂടെ മുഖം പൊത്തി ചിരിക്കുന്ന താരത്തെയാണ് കണ്ടത്.  

ആലിയയും രണ്‍ബീറും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചനടക്കം നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'